
തിരൂർ ; വിദേശകാറായ ഫെറാറിയോട് സാദൃശ്യമുള്ള രൂപത്തിലേക്ക് മാറ്റിയ മിറ്റ്സുബിഷി ലാന്‍സര്‍ കാറിനെ ആർടിഓ അധികൃതർ കസ്റ്റഡിയിൽ എടുത്തു.കൊടക്കലിലെ ഏനാത്ത് റാഷിദിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.08 എസ്.4554 നമ്പര്‍ കാറാണ് മോഡല്‍ മാറ്റിയതിന് തിരൂര്‍ താഴെപ്പാലത്ത് വെച്ച് കസ്റ്റഡിയിലായത്. 15 ദിവസത്തിനകം കാര്‍ പഴയ മോഡലാക്കിയില്ലെങ്കില്‍ ആര്.സി. ബുക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആര്.ടി.ഒ അധികൃതർ പറഞ്ഞു. സമാന രീതിയിൽ മാരുതി ബൊലേനോ കാര്‍ രൂപംമാറ്റി ബെന്സാക്കിയതിന് പിടിക്കപ്പെട്ടിരുന്നു.
Post Your Comments