ഭോപ്പാൽ: മധ്യപ്രദേശില്‍ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 52 ദിവസത്തിനുള്ളില്‍ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികൾക്ക് വിധിച്ചിരിക്കുന്നത്. കൂടാതെ എണ്ണായിരം രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. ബിഹാരി ചധാര്‍ (25), ഘുണ്ടു (24), രാജേഷ് ഛേത്ര (26), രമേഷ് മെഹ്ര (45) എന്നിവര്‍ക്കാണ് ജീവപര്യന്തം. ബാക്കിയുള്ള ജീവിതം അവര്‍ അഴികള്‍ക്കുപിന്നില്‍ ജീവിച്ചുതീര്‍ക്കുമെന്നാണ് വിധിപ്രസ്താവനയിൽ ജഡ്ജി സവിതാ ദുബെ പറഞ്ഞത്.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിനെ തുടർന്ന് പോലീസ് ദമ്പതിമാരുടെ മകളായ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം ചേര്‍ന്ന് പ്രതികളില്‍ രണ്ടുപേരെ പിടികൂടി പോലീസിലേല്‍പ്പിച്ചു. പരാതി സ്വീകരിക്കാന്‍ തയ്യാറാകാതെ പെണ്‍കുട്ടിയെ പരിഹസിച്ച പോലീസുദ്യോഗസ്ഥരെ പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. തുടർന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം 15 ദിവസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
Post Your Comments