അഞ്ച് വര്‍ഷം മുമ്പ് ഒരു ഡിസംബർ 23 നാണ് സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2012 മാര്‍ച്ച് 18ന് പാക്കിസ്ഥാനെതിരെയായിരുന്നു സച്ചിന്‍ അവസാനമായി ഏകദിന മത്സരം കളിച്ചത്.അതുപോലെ തന്നെ ക്യാപ്റ്റന്‍ കൂളായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ മഹേന്ദ്ര സിങ് ധോണി ആദ്യമായി നീലക്കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ദിനംകൂടിയാണ് ഡിസംബര്‍ 23.
ബംഗ്ലാദേശിനെതിരെ 2004 ഡിസംബര്‍ 23 ന് നടന്ന ഏകദിനത്തിലായിരുന്നു ധോണിയുടെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിലെ നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി പുറത്താവുകയായിരുന്നു. എന്നാല്‍ തന്റെ അഞ്ചാമത്തെ മാത്രം കളിയില്‍ 148 എന്ന തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ധോണി തന്റെ വരവറിയിച്ചു.
Post Your Comments