തിരുവനന്തപുരം : ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. കുമ്മനം ഗവര്‍ണ്ണക്കെതിരെ കണ്ണുര്‍ രാഷ്ര്ടീയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതികരിച്ചത്.
സിപിഎം അക്രമം വ്യാപകമാവുകയാണ്. ഗവര്‍ണര്‍ക്ക് സ്വന്തം ചുമതല നിര്‍വഹിക്കാന്‍ തന്റേടം വേണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മാത്രമല്ല ക്രമസാമാധാന നില തകരുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കരുതെന്നും ഗവര്‍ണര്‍ക്ക് കുമ്മനം മുന്നറിയിപ്പ് നല്‍കി.
ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ശക്തമായ നിലപാടാണ് പ്രതീക്ഷിക്കുന്നത്. ഗര്‍ണറെ ഇതിനായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഉടന്‍ ധരിപ്പിക്കും. സി പി എം സമാധാന ചര്‍ച്ചയിലെ ധാരണകള്‍ തെറ്റിക്കുകയാണെന്നും ക്രമസമാധാനം തകര്‍ന്ന ചുറ്റുപാടില്‍ കേന്ദ്രം അടിയന്തിര ഇടപെടല്‍ നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Post Your Comments