Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ChristmasStoriesNews

ക്രിസ്‌മസിന്‌ പുൽക്കൂട് ഒരുക്കുന്നതിന്റെ പ്രാധാന്യം

ഉണ്ണിയേശു പുല്‍ക്കൂടില്‍ ജനിച്ചതിന്റെ ഓര്‍മ്മക്കയാണ് ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ വീടുകളില്‍ പുൽക്കൂട് ഒരുക്കുന്നു. യേശു പിറന്നുവെന്ന് കരുതുന്ന ബെത്‌ലഹേമിലെ കാലിതൊഴുത്ത് ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും പുനർനിർമ്മിക്കുക എന്നത് ഒരു ആചാരം കൂടിയാണ്.ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായാണ് പറയപ്പെടുന്നത്.

പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത്. അങ്ങനെ പുൽക്കൂട് എന്ന പേരും പിറന്നു. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയ രൂപങ്ങളായിരിക്കും പുൽക്കൂടുകളിൽ ഉണ്ടാവുക. . അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്.

ഇപ്പോഴത്തേ കാലത്ത് പുൽക്കൂടുകളുടെ രൂപത്തിനും നിർമ്മാണവസ്തുക്കൾക്കും ഏറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.നിയതമായ ഒരു ചട്ടക്കൂടും പുൽക്കൂട് നിർമ്മാണത്തിൽ അവലംബിക്കാറില്ല. നിർമ്മിക്കുന്നവരുടെ കലാപരമായ ഭാവനകൾ അനുസരിച്ചായിരിക്കും നിര്‍മാണം. ഇന്ന് പുൽക്കൂട് നിർമ്മാണം ഒരു കലാരൂപമായി മാറിയിരിക്കുന്നു.കേരളത്തിൽ എല്ലാ വർഷവും മരട് മൂത്തേടം സെൻറ്‌ മേരി മഗ്ദലിൻ പള്ളിയിലും,നെട്ടുർ സെന്റ് സബാസ്റ്റിൻ പള്ളിയില്ലും പുൽക്കൂട് നിർമ്മാണ മത്സരം സംഘടിപ്പിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button