ന്യൂഡല്‍ഹി: ക്രിസ്തുമസിന് രാജ്യത്തെ എല്ലാ ബിഷപ്പുമാര്‍ക്കും ആശംസകളറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത്. അതേസമയം അടുത്തു വരന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കണ്ണന്താനത്തിന്റെ ഈ നീക്കമെന്നാണ് സംസാരം. ക്രിസ്തുമസ് ആശംസ നേര്‍ന്നു കൊണ്ട് എഴുതിയ കത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്.
ഒമ്പതരക്കോടി ശൗചാലയങ്ങളുടെ നിര്‍മാണം, 5.8 കോടി പാചകവാതക സിലിന്‍ഡറുകളുടെ വിതരണം, 30 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കല്‍ തുടങ്ങിയ നേട്ടങ്ങളാണ് വിവരിച്ചിരിക്കുന്നത്.
പാവപ്പെട്ടവര്‍ക്കു വേണ്ടി ചെയ്യുന്ന ഏതു കാര്യവും തനിക്കു ചെയ്യുന്നതാണെന്ന ക്രിസ്തു വാചകവും കത്തില്‍ കണ്ണന്താനം എടുത്തു കാട്ടിയിട്ടുണ്ട്.
അതേസമയം സഭയുമായി ബന്ധപ്പെട്ട് എന്തുപ്രശ്നമുണ്ടായാലും അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും എത്രയും വേഗം പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുമെന്നും കത്തില്‍ പറയുന്നു.
Post Your Comments