Latest NewsNewsIndia

ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങൾ കയറ്റിയ ട്രക്ക് മറിഞ്ഞു; സംഭവത്തിൽ അസ്വഭാവികതയുണ്ടെന്ന് ഹാർദിക് പട്ടേൽ

അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. ബറൂച്ചിനു സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞുവീണത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നൽകിയതിനു പിന്നാലെ ട്രക്ക് അപടകത്തിൽപ്പെട്ടതിൽ അസ്വഭാവികതയുണ്ടെന്ന് പട്ടേൽ പ്രക്ഷോഭക സമിതി തലവൻ ഹാർദിക് പട്ടേൽ ആരംഭിച്ചു. അതേസമയം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാതിരുന്ന വോട്ടിങ് യന്ത്രങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.

വോട്ടിങ് യന്ത്രങ്ങൾക്കൊപ്പം 103 വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും 92 ബാലറ്റ് യൂണിറ്റുകളും 93 കൺട്രോൾ യൂണിറ്റുകളുമുണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. എന്നാൽ പരുക്ക് ഗുരുതരമല്ല. ഏതെങ്കിലും വോട്ടിങ് യന്ത്രങ്ങളില്‍ അപാകത കണ്ടെത്തിയാൽ പകരം ഉപയോഗിക്കാനായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. വോട്ടെടുപ്പിന്റെ ഡേറ്റയൊന്നും ഇതിലില്ലെന്ന് കളക്ടർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button