നൂറു വര്‍ഷത്തേക്ക് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മണൽ സംസ്ഥാനത്തെ തീരക്കടലിനോട് ചേര്‍ന്ന് കടലിനടിയിൽ ഉണ്ടെന്ന് പഠനം. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ മംഗലാപുരത്ത് പ്രവര്‍ത്തിക്കുന്ന മറൈന്‍ ജിയോളജി വിംഗ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തീരത്ത് നിന്ന് 15 കിലോമീറ്ററിനും 30 കിലോമീറ്ററിനും ഇടയ്ക്ക് ഗുണനിലവാരമുള്ള 2500 മില്ല്യണ്‍ ടണ്‍ മണലാണ് അടിത്തട്ടില്‍ രണ്ട് മീറ്റര്‍ താഴ്ച്ചയില്‍ ഉള്ളത്.
തീരക്കടലില്‍ മണല്‍ നിക്ഷേപം വ്യക്തമാക്കുന്ന കൃത്യമായ ഭൂപടമാണ് ജിയോളജി വിഭാഗം പത്ത് വര്‍ഷം നടത്തിയ സര്‍വ്വേയിലൂടെ സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കാണപ്പെടുന്ന മണലിനെ ഡ്രജര്‍ ഉപയോഗിച്ച് ഖനനം ചെയ്യാം. എന്നാൽ ഇതിനായി ഇന്ത്യന്‍ ബ്യൂറോ ഒഫ് മൈന്‍സിന്റെറയും മൈനിംഗ് മന്ത്രാലയത്തിന്റെയും അനുമതി അവശ്യമാണ്. കടലില്‍ നിന്നും ഖനനം ചെയ്ത് എടുക്കുന്ന മണല്‍ നിലവിലെ മണലിന്റെ വിലയുടെ മൂന്നിലൊന്നിന് ലഭ്യമാക്കാനാവുമെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Post Your Comments