പത്തനംതിട്ട: രാജ്യത്താദ്യമായി പ്രധാനമന്ത്രിയുടെ പൊതുഭരണപുരസ്കാരം നേടുകയും ലിംക ബുക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കുകയും ചെയ്ത ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നതു ലക്ഷങ്ങളുടെ ക്രമക്കേട്. പുരസ്കാരകാലയളവില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളിലാണു ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയത്. 2011-12 മുതല്‍ 2015-16 വരെയുള്ള വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണു ക്രമക്കേടുകള്‍ കണ്ടെത്തിയത്.
സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പിക്കേണ്ട പ്രവൃത്തികള്‍ യോഗ്യതയില്ലാത്ത സ്വകാര്യസംരംഭകള്‍ക്കു നല്‍കി. ഗ്രാമസഭ ചേരാതെ, ചേര്‍ന്നെന്നു രേഖകളുണ്ടാക്കി. പട്ടികജാതിക്കാരുടെ ക്ഷേമപദ്ധതി നിര്‍വഹണത്തിനായി ചട്ടം മറികടന്ന് മറ്റു ജാതിക്കാരെ നിയമിച്ചു. ഗുണഭോക്തൃസമിതി കരാര്‍വച്ച മുദ്രപ്പത്രം പേരും ഒപ്പുമില്ലാതെ ഒഴിച്ചിട്ടു. ഗുണഭോക്തൃസമിതി കണ്‍വീനറുമായി കരാറുണ്ടാക്കിയ ആള്‍ക്കുപകരം മറ്റൊരാള്‍ക്കു ഫണ്ട് നല്‍കി എന്നിങ്ങനെ ക്രമക്കേടുകളുടെ പട്ടിക നീളുന്നു. ഇരവിപേരൂര്‍ ലിംക ബുക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ചിരുന്നു.
ഇ-ഗവേണന്‍സ് ഉള്‍പ്പെടെയുള്ള ഭരണനേട്ടങ്ങളുടെ പേരിലാണു പ്രധാനമന്ത്രിയുടെ പുരസ്കാരം ലഭിച്ചത്. സി.പി.എമ്മിലെ എന്‍. രാജീവായിരുന്നു ഇക്കാലയളവില്‍ പഞ്ചായത്ത് പ്രസിഡന്റ്. ഇപ്പോഴത്തെ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റാണ് അദ്ദേഹം.ജനപ്രതിനിധികളുടെ ഇടപെടലാണു പഞ്ചായത്തിനു നഷ്ടം വരുത്തിയതെങ്കിലും അത് ഉദ്യോസ്ഥരില്‍നിന്ന് ഈടാക്കാനാണ് ഓഡിറ്റ് ശിപാര്‍ശ.
Post Your Comments