ഇതാ വീണ്ടും ഒരു ക്രിസ്മസ് കൂടി വരുവായി. ഡിസംബർ 25ന് സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകാൻ എത്തിയ ഉണ്ണി യേശുവിന്റ ജനനം ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആഘോഷിക്കുന്നു. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന് കൊണ്ട് പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ക്രിസ്തുമസ് നാളുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും സമ്മാനങ്ങള്‍ കൈമാറിയും ജനങ്ങൾ നന്മയുടെ സന്ദേശം കൈമാറുന്നു.
ക്രിസ്തുമസ് ദിനത്തിൽ ഉണ്ണി യേശുവിന്റെ ജനന മഹത്വം എടുത്ത് കാട്ടി. സമാധാനത്തിന്റെയും നന്മയുടെയും സന്ദേശങ്ങൾ പകർന്നു കൊണ്ട് പാതിരാ കുര്‍ബാന അടക്കമുള്ള പ്രത്ഥനാ ശുശ്രൂക്ഷകള്‍ അന്ന് ദേവാലയങ്ങളിൽ നടക്കുന്നു. ലോകത്തെ തിന്മകൾക്കെതിരെ പോരാടാൻ ദൈവപുത്രനായ യേശു ഭൂമിയിലേക്ക് പിറന്നു വീണ ദിനം. പ്രതീക്ഷകളുടെയും നന്മയുടെയും സന്തോഷത്തിന്റെയും ദിനമായി ഏവരും കണക്കാക്കുന്നു.
Post Your Comments