KeralaLatest NewsNews

എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സമവായത്തില്‍ പരിഹരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട് തള്ളി അതിരൂപത സംഘടനകള്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സമവായത്തില്‍ പരിഹരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആ വാര്‍ത്ത ഭാവനസൃഷ്ടി മാത്രമാണെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും അതിരൂപത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Read Also: തോക്ക് ചൂണ്ടിയ ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് ഞാൻ: പിണറായി വിജയൻ

ക്രിസ്മസ് ദിനത്തില്‍ സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ അതിരൂപത പ്രതിനിധികള്‍ വത്തിക്കാന്‍ പ്രതിനിധി സിറില്‍ വാസിലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസിനോട് അനുബന്ധിച്ച് സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാനും ധാരണയായി. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് കാലത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബസിലിക്ക അടച്ചിട്ടിരിക്കുകയായിരുന്നു. ക്രിസ്മസ് ദിനത്തില്‍ ബസിലിക്കയില്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button