Latest NewsIndiaNews

ആധുനിക മൗഗ്ലിയായി വിശേഷിക്കപ്പെട്ട രണ്ടു വയസുകാരന്‍; ഇതി സിനിമയേയും വെല്ലുന്ന ജീവിത കഥ

സമന്‍ ബന്‍ഗിരി എന്ന രണ്ടു വയസുകാരന്‍ എല്ലാവര്‍ക്കും എന്നും ഒരു അത്ഭുതമാണ്. കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ മറ്റ് കുട്ടികളുമൊത്ത് കളിക്കുമ്പോള്‍ സമന്റെ കൂട്ടുകാര്‍ കുറേ കുരങ്ങുകളാണ്. എകദേശം അരഡസനോളം വരുന്ന കുരങ്ങുകളുമൊത്താണ് സമന്റെ ഒരോ പ്രഭാതവും ആരംഭിക്കുന്നത് തന്നെ. ബംഗാളില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ (250 മൈല്‍) ദൂരെയുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.

സമന്റെ രക്ഷിതാക്കള്‍ വയലില്‍ പണിക്ക് പോയ സമയത്താണ് കുരങ്ങുകള്‍ സമനെ സമീപിച്ചത്. കുരങ്ങുകള്‍ സമനെ ഉപദ്രവിക്കുമോ എന്ന് വീട്ടുകാര്‍ഭയപ്പെട്ടെങ്കിലും വളരെ എളുപ്പത്തില്‍ സമന്‍ ആ കുരങ്ങുകളുമായി ചങ്ങാത്തത്തിലാവുകയയായിരുന്നു. പിന്നീട് എന്നും കുരങ്ങുകള്‍ സമന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായി മാറി. എന്നും രാവലിലെ ഉണര്‍ത്തുന്നത് ഈ കുരങ്ങുകളാണ്. ശേഷം ഒരുമണിക്കൂറോളം അവര്‍ തമ്മില്‍ കളികളായിരിക്കുമെന്നും സമന്റെ അമ്മാവന്‍ പറഞ്ഞു.

കുരങ്ങുകളുടെ എല്ലാ ഭാഷയും സമനും സമന്റെ ഭാഷ കുരങ്ങുകള്‍ക്കും നന്നായി മനസിലാകും. സമന്റെ ഈ അത്ഭുത പ്രവര്‍ത്തി അവിടുത്തെ പ്രാദേശിക ചാനലുകാരെല്ലാം പകര്‍ത്തിയെടുത്തിരുന്നു. ചുരുക്കത്തില്‍ ഇപ്പോള്‍ അവിടുത്തെ ഒരു താരം തന്നെയാണ് സമന്‍. ‘ദി ജംഗിള്‍ ബുക്ക്’ എന്ന പുസ്തകത്തില്‍ മൗഗ്ലി എന്നൊരു കഥാപാത്രമായിരുന്നു. ഇന്ത്യയിലെ വന്യജീവികളുടെ കൂടെ വളര്‍ന്നുവന്ന ഒരു ആണ്‍കുട്ടിയെക്കുറിച്ചാണ് അതില്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെ സമനെ എല്ലാവരും ആധുനിക മൗഗ്ലി എന്നാണ് വിളിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button