Latest NewsIndiaNewsInternational

പ്രണയത്തെ കൊറോണയ്ക്ക് പോലും തോല്‍പ്പിക്കാനാകില്ല; ചൈനീസ് ഇന്ത്യന്‍ കമിതാക്കളുടെ വിവാഹം യാഥാര്‍ത്ഥ്യമായതിങ്ങനെ

മധസൂര്‍: പ്രണയത്തെ കൊറോണയ്ക്ക് പോലും തോല്‍പ്പിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് എന്ന ഇന്ത്യക്കാരനും. ജി ഹൊയും സത്യാര്‍ത്ഥും അങ്ങനെ വിവാഹിതരായി. കൊറോണയെയും അതിര്‍ത്തകളെയും ഭേദിച്ചാണ് ഇരുവരുടെയും വിവാഹം.

കോളേജില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. അഞ്ച് വര്‍ഷം മുന്‍പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്രയെ കണ്ട് മുട്ടുന്നത്. തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം. സത്യാര്‍ത്ഥയുടെ നാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ ചൈനയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും വില്ലാനായി കൊറോണ എത്തിയതോടെ വിവാഹം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രണയത്തിന് കൊറോണയ്ക്ക് പോലും തോല്‍പ്പിക്കാനാകില്ല എന്ന സന്ദേശം നല്‍കിയാണ് ഇരുവരും ഒന്നിച്ചത്.

പിന്നീടാണ് ഇന്ത്യയില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുന്നത്. വധുവിന്റെ മാതാപിതാക്കള്‍ ജനുവരി 29ന് തന്നെ എത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ വിവാഹതിരായി. ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ഇഷ്മായെന്ന് ജി ഹൊയെ പറഞ്ഞു. മരുമകളെ ഇഷ്ട്ടമായെന്നും സത്യാര്‍ത്ഥിന്റെ പ്രണയം നേരത്തെ അറിയാമായിരുന്നു എന്നും സത്യാര്‍ത്ഥിന്റെ അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button