![rape](/wp-content/uploads/2017/09/rape-capital_062017032329.jpg)
ഡൽഹി: 20 വയസുകാരിയെ അഞ്ച്പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രി ഡൽഹിയിലെ ജഹാംഗിര്‍പുരിക്ക് സമീപത്തെ മാലിന്യ സംഭരണകേന്ദ്രത്തിന് സമീപമാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അഞ്ചുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ രാത്രി ഒരുമണിയോടെ മാലിന്യസംഭരണ കേന്ദ്രത്തിനു സമീപത്തുകൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന അഞ്ച്പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതായി പറയുന്നു. മാത്രമല്ല പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
യുവതി, യുവാക്കള്‍ അവിടെ നിന്നും പോയതിനുശേഷം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതികളെ അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്ത പ്രതികളില്‍ ചിലര്‍ തങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. അതിനാല്‍ പ്രതികളുടെ പ്രായത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.
Post Your Comments