വാഷിങ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍ ചേരുന്നത് വൈകിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ വിര്‍ജിനീയയിലെ കോടതി സ്റ്റേ ചെയ്തു. റിച്ച്മണ്ട് ആസ്ഥാനമായുള്ള ഫോര്‍ത്ത് യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2018 ജനുവരി ഒന്നുമുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അമേരിക്കന്‍ സൈന്യത്തില്‍ ചേരാമെന്ന വ്യവസ്ഥയ്ക്കെതിരെയാണ് ട്രംപിന്റെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്.
ഇതേ വിഷയത്തില്‍ ഫെഡറല്‍ കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. ആ വിധി പ്രകാരം അടുത്തകൊല്ലം ജനുവരി ഒന്നുമുതല്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ എടുക്കുന്നതിന് യുഎസ് ഡിഫന്‍സ് വകുപ്പ് സൈന്യത്തിന് അനുമതിയും നല്‍കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
Post Your Comments