തിരുവനന്തപുരം: മൊബൈല്‍ ബാറ്ററിയും മറ്റും ഉപയോഗിച്ചു പ്രാദേശികമായി നിര്‍മ്മിക്കുന്ന ചാര്‍ജിങ് പവര്‍ ബാങ്കുകള്‍ക്ക് വിമാനയാത്രയില്‍ നിയന്ത്രണം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിമാനത്താവളങ്ങളിലും മറ്റും സുരക്ഷാ പരിശോധനയ്ക്കായി സ്കാന്‍ ചെയ്യുമ്പോള്‍ ഇത്തരം പവര്‍ ബാങ്കുകള്‍ ഒരു സ്ഫോടക വസ്തുവിനു സമാനമായ ഇമേജായി കാണിക്കുകയും ഇതിലുള്ള സര്‍ക്യൂട്ട്് സ്ക്രീനിങ് വേളയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണ് ഇവ നിരോധിച്ചത്.
ബാറ്ററി, സര്‍ക്യൂട്ട് എന്നീ ഘടകങ്ങളുപയോഗിച്ചാണ് ഇത്തരം പവര്‍ ബാങ്കുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നത്. ഭാരം കൂട്ടുന്നതിനും പൊള്ളയായ ഭാഗം നിറയ്ക്കുന്നതിനുമായി പുട്ടിയും ചേര്‍ക്കാറുണ്ട്. അതിനാലാണ് ഇത്തരത്തില്‍ വിദഗ്ധമായി പരിഷ്കരിച്ച പവര്‍ ബാങ്കുകള്‍ എയര്‍പോര്‍ട്ടുകളിലും വിമാന യാത്രകളിലും കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചതെന്നു സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. കൂടാതെ ഇത്തരം പവര്‍ ബാങ്കുകളുടെ രൂപത്തിലുള്ള സ്ഫോടകവസ്തുക്കള്‍ തീവ്രവാദികള്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്.
Post Your Comments