വാഷിംഗ്ടൺ: വെടിവയ്ക്കുന്നതിന്റെ ദൃശ്യം പകർത്തി യുടൂബിൽ വൈറലാകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. സംഭവുമായി ബന്ധപെട്ട് കാമുകി അറസ്റ്റിലായി. യുഎസിലെ മിനസോട്ടയിലായിരുന്നു അപകടം നടന്നത്. സാഹസിക ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് വിനോദമാക്കിയ പെഡ്രോ റൂയിസ് (22) ആണ് കാമുകി മോണോലിസ പെരസ് (20) വെടിയേറ്റ് മരിച്ചത്.
മരത്തിനു മുകളിൽനിന്നും താഴേയ്ക്കു ചാടുക, വീടിനു മുകളിൽനിന്നും നീന്തൽക്കുളത്തിലേക്ക് ചാടുക തുടങ്ങി നിരവധി സാഹസിക ദൃശ്യങ്ങള്‍ പകർത്തി യുടൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്നതായിരുന്നു റൂയിസിന്റെ വിനോദം. ഞെട്ടിക്കുന്നൊരു ദൃശ്യമാണ് അടുത്തതായി നൽകുന്നതെന്ന് റൂയിസ് ട്വിറ്ററിൽ അറിയതിച്ചതിനു ശേഷമാണ് ഈ സാഹസത്തിനു മുതിര്‍ന്നത്.
കട്ടിയുള്ള പുസ്തകം നെഞ്ചിൽ ഒളിപ്പിച്ചാണ് റൂയിസ് വെടിയേൽക്കാൻ നിന്നത്. റൂയിസ് പറഞ്ഞതിൻപ്രകാരം മോണോലിസ വെടിവച്ചു. എന്നാൽ വെടിയുണ്ട പുസ്തകം തുളച്ച് റൂയിസിന്റെ നെഞ്ചിൽ തറച്ചുകയറുകയും റൂയിസ് സംഭവസ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു. ഇരുവരുടേയും മൂത്തകുട്ടിയായ മൂന്നുവയസുകാരൻ നോക്കിനിൽക്കെയായിരുന്നു ദുരന്തം. സംഭവം നടക്കുമ്പോൾ റൂയിസിന്റെ രണ്ടാമത്തെ കുട്ടിയെ മോണോലിസ ഗർഭംധരിച്ചിരുന്നു. മോണാലിസ പെരസ് കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി വരുന്ന ഫെബ്രുവരിയിൽ ശിക്ഷ വിധിക്കും.
Post Your Comments