Latest NewsKeralaNews

കുറിഞ്ഞി ഉദ്യാന പ്രശ്‌നത്തില്‍ പുതിയ തീരുമാനവുമായി വനം മന്ത്രി

കുറിഞ്ഞി ഉദ്യാന പ്രശ്‌നത്തില്‍ കയ്യേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ.രാജുവിന്റെ ശുപാർശ. ഇതുസംബന്ധിച്ച മന്ത്രിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കി. സര്‍വേയ്ക്ക് ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി. ഒഴിവാകാന്‍ തയ്യാറാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കും.

ഈ മാസം 11,​ 12 തീയതികളിലായിരുന്നു കെ.രാജു,​ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ,​ വൈദ്യുതി മന്ത്രി എം.എം.മണി എന്നിവർ മൂന്നാർ സന്ദർശിച്ചത്. വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലകളിലെ കൈവശക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button