കൊല്ലം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. യുവാവിനെ മര്‍ദ്ദിച്ച കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഡി.എഫ്.ഒ നല്‍കിയത് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ്. പി.സി.സി.എഫിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.
കൊല്ലം ആര്യങ്കാവ് കടമൻപാറ വനംവകുപ്പ് ഓഫീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. പുതുശ്ശേരി സ്വദേശി സന്ദീപാണ് പരാതി നല്‍കിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കടമൻപാറയിലെ തന്‍റെ പുരയിടത്തിൽ പോയി വരും വഴി ആര്യങ്കാവ് ഡപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തുകയും സ്റ്റേഷനിൽ കൊണ്ട്പോയി മർദിച്ചെന്നുമാണ് യുവാവിന്‍റെ പരാതി.
എന്നാൽ, ചന്ദനത്തോട്ടമുള്ള പ്രദേശത്ത് സന്ദീപിനെ കണ്ടതിനെ തുടര്‍ന്നാണ് സ്റ്റേഷനിൽ എത്തിച്ചതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ യുവാവ് മര്‍ദിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. പരിക്കേറ്റ സന്ദീപിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments