KeralaLatest NewsNews

വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച സംഭവം : വികാരിയുടേയും കന്യാസ്ത്രീകളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഡോ. സിസ്റ്റര്‍ ടെസി ജോസഫ്, ഫാ. തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പള്ളി വികാരിയുടെ പീഡനത്തെ തുടര്‍ന്ന് 16കാരി പ്രസവിച്ച സംഭവത്തിന് കൂട്ടു നിന്ന കേസിലാണ് ഇവരും പ്രതികളായത്.

സംഭവത്തില്‍ പ്രതിയായ പള്ളിവികാരി റോബിന്‍ വടക്കുഞ്ചേരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പള്ളി വികാരിയുടെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കാര്യം അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചതിനും എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് ഫാ. തോമസ് തേരകം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

തങ്ങള്‍ നിരപരാധികളാണെന്നും കുറ്റവിമുക്തരാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button