വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താൻ കണ്ടിട്ടില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നടൻ മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ടാണ് ജോയ് മാത്യു രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കസബ എന്ന ചിത്രത്തിനെതിരായ നടി പാര്‍വതിയുടെ പരാമര്‍ശങ്ങളും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും. ഇതിനെതിരെ ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണമെന്നും ജോയ് മാത്യു ചോദിക്കുന്നു. മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ മമ്മൂക്ക മമ്മൂക്ക എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മറിച്ച് താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണെന്നും ജോയ് മാത്യു പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപത്തിലേക്ക്;
മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ” മമ്മുക്ക മമ്മുക്ക” എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കിൽ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും “മിസ്റ്റർ മമ്മുട്ടി “എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്-
അതല്ലെ അതിന്റെയൊരു അന്തസ്സ്-
വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാൻ
കണ്ടിട്ടില്ല-
അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ
ദുശ്ശാസന വേഷം അഭിനയിക്കുന്ന
കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?
Post Your Comments