തിരുവനന്തപുരം: വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. തിരവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ്
സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത്. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മൂന്നാഴ്ചത്തേക്കാണു സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. 2010-ല്‍ പുതുച്ചേരിയില്‍ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തില്‍ 2014-ല്‍ ആഡംബര വാഹനം സുരേഷ് ഗോപി
അവിടെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
Post Your Comments