
ലഖ്നോ: വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടാണ് കന്നുകാലി കശാപ്പ് നിരോധിച്ചത്. കന്നുകാലികളെ കൊല്ലുന്നതും കടത്തുന്നതും നിയമത്തിലൂടെ നിരോധിക്കാനായി സാധിച്ചുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനകം അനധികൃത കശാപ്പുശാലകള്‍ പൂട്ടിച്ചു. ഇതു ഭാവിയിലും തുടരും. കന്നുകാലി കശാപ്പ് നിരോധനം വിശ്വാസത്തിന്റെ ഭാഗമാണ്. വിശാസത്തിനു ഭംഗം വരുത്താനായി ആരെയും അനുവദിക്കുകയില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു
Post Your Comments