ന്യൂഡല്‍ഹി: ബീഫ് വാങ്ങുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തെ അനുകൂലിച്ച് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്‌മൂലം നൽകി. ബീഫ് സൂക്ഷിക്കുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ദില്ലി മൃഗസംരക്ഷണ വകുപ്പിന്‍റെ വ്യവസ്ഥ ചോദ്യം ചെയ്തുകൊണ്ട് നിയമ വിദ്യാര്‍ത്ഥിയായ ഗൗരവ് ജയിന്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇതിനെ തുടർന്ന് പശു അടക്കമുള്ള പാല്‍ ഉത്പാദിപ്പിക്കുന്ന മൃഗങ്ങളെയും ഭാരം ചുമക്കുന്ന മൃഗങ്ങളെയും സംരക്ഷിക്കേണ്ടത് ദില്ലി സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് കാണിച്ചുള്ള സത്യവാങ്മൂല൦ ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഭരണഘടനയുടെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സത്യവാങ്‌മൂലം.
ഡല്‍ഹി സര്‍ക്കാറിന് കീഴിലെ മൃഗസംരക്ഷണ വകുപ്പാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ശങ്കര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചിന് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചത്.ഹര്‍ജിയില്‍ മെയ് 16ന് വാദം കേള്‍ക്കും.
Post Your Comments