YouthMenWomenLife Style

ടാറ്റു കുത്തുന്നത് നല്ലതാണെന്ന് പറയുന്നതിന് മുമ്പേ ഇതുകൂടി അറിഞ്ഞോളൂ…

ഇന്ന് യുവാക്കള്‍ക്കും യുവതികള്‍ക്കും ഇടയില്‍ ട്രെന്റാണ് ടാറ്റു ചെയ്യല്‍. എന്നാല്‍ ഗവേഷകര്‍ പറയുന്നത് അഞ്ചു ശതമാനം കേസുകളിലും അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ്. മതിയായ ശുചിത്വമില്ലാത്ത ചുറ്റുപാടില്‍ ടാറ്റു ചെയ്യുന്നവര്‍ക്കാണ് അണുബാധയ്ക്കുള്ള സാധ്യത കൂടുതല്‍.

അതേസമയം ടാറ്റു ചെയ്യുന്നതുകൊണ്ട് സ്‌കിന്‍ ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന വാദങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. ശരീരത്തിലേക്ക് പലനിറങ്ങളിലുള്ള മഷി ഇഞ്ചക്ട് ചെയ്താണ് ടാറ്റു സൃഷ്ടിക്കുന്നത്. സ്ഥിരമായി നിലനില്‍ക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. എന്നാല്‍ കെമിക്കലുകള്‍ ശരീരത്തില്‍ ഇത്തരത്തില്‍ കുറേക്കാലം നില്‍ക്കുന്നത് ദോഷകരമാണെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

നിരവധി ഘടകങ്ങള്‍ ചേര്‍ന്നതാണ് ഇതിനുപയോഗിക്കുന്ന മഷികള്‍. 100ല്‍ കൂടുതല്‍ നിറങ്ങളും മറ്റും ഇതില്‍ യോജിപ്പിക്കും. ഇതില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ ടാറ്റു ചെയ്യുന്നതിനായി പ്രത്യേകം നിര്‍മ്മിച്ചവയാവണമെന്നില്ല. അതുകൊണ്ടുതന്നെ അവയില്‍ സുരക്ഷിതമല്ലാത്തവയുണ്ടാവാം. മഷിയിലെ ഘടകങ്ങള്‍ കാരണം ഹൈപ്പര്‍സെന്‍സിറ്റിവിറ്റി, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ വരാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button