ഗ്വാളിയോര്‍: ഗ്വാളിയോറിലെ മുന്‍സിപ്പല്‍ മൃഗശാലയില്‍ 1300 പശുക്കള്‍ കൂട്ടത്തോടെ ചത്തു. പരിപാലനം ലഭിക്കാത്തതു കൊണ്ടാണ് ഇവ ചത്തത്. ഇതു സര്‍ക്കാര്‍ നടത്തുന്ന പശുപരിപാലന കേന്ദ്രമാണിത്. ഇവിടെ മികച്ച പരിചരണം ലഭിക്കുമെന്ന ധാരണയില്‍ പശുക്കളെ ജനങ്ങള്‍ ഏല്‍പ്പിക്കാനായി കൊണ്ടുവരുന്നത്. അധികൃതരുടെ കടുത്ത അനാസ്ഥ കാരണമാണ് ഇത്രയും അധികം പശുക്കള്‍ ചത്തത്.
ഈ ഗോശാലയില്‍ കേവലം 2500 പശുക്കളെ മാത്രമാണ് പ്രവേശിപ്പിക്കാനായി സാധിക്കുന്നത്. ഇവിടെ 6000 പശുക്കളെയാണ് പ്രവേശിപ്പിച്ചത്. ദിനം പ്രതി 10 മുതല്‍ 18 വരെ പശുക്കള്‍ എത്തുന്ന ഗോശാലയില്‍ മതിയായ സുരക്ഷ, ചികിത്സ, പരിചരണം എന്നിവ ലഭിക്കാതെയാണ് ഇവ ചത്തത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ വ്യാപകമായി മാറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അനാസ്ഥയെന്നതും ശ്രദ്ധേയമാണ്.
Post Your Comments