Latest NewsKeralaNews

മന്ത്രിയും ചെയർമാനും ചേർന്ന് ചിറപ്പ് അലങ്കോലമാക്കുന്നു : ബി.ജെ.പി

പൊതുമരാമത്തു മന്ത്രി ജി. സുധാകരനും നഗരസഭാ ചെയർമാൻ തോമസ് ജോസഫും തമ്മിലുള്ള ഒത്തുകളിയുടെ ആസൂത്രിത നീക്കമാണ് മുല്ലയ്ക്കലിലെ മാലിന്യം നീക്കം ചെയ്യാത്തതെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ.

ജനങ്ങളുടെ മുന്നിൽ പോരടിച്ചു കാണിക്കുന്ന ഇവർ റോഡ് കയ്യേറി തെരുവ് കച്ചവടം ചെയ്യന്നവരെ പിന്തുണയ്ക്കുന്നവരാണ്. റോഡ് കയ്യേറ്റം ഒഴിപ്പിക്കാൻ മാസങ്ങൾ മുൻപേ സാധിക്കുമായിരുന്നിട്ടും അതു ചെയ്യാതെ ചിറപ്പ് മഹോത്സവം അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടത്തുകയായിരുന്നു ഇവർ അദ്ദേഹം പറഞ്ഞു.

മുല്ലയ്ക്കൽ ചിറപ്പ് തകർക്കാനുള്ള നഗരസഭയുടെയും പൊതുമരാമത്തു വകുപ്പിന്റെയും ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി റോഡിലെ മാലിന്യം നീക്കം ചെയ്യാത്ത നഗരസഭയുടെ നീക്കത്തിനെതിരെ ബി.ജെ.പി. യുടെ നേതൃത്വത്തിൽ മാലിന്യവുമായി ആലപ്പുഴ നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് വി.ശ്രീജിത് അദ്ധ്യക്ഷം വഹിച്ചു. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ ആർ. ഹരി,കൗൺസിലർമാരായ പാർവ്വതി സംഗീത്, റാണി രാമകൃഷ്ണൻ, സലിലാകുമാരി, മണ്ഡലം ഭാരവാഹികളായ ലിജു, വി. ബാബുരാജ്, ആർ.കണ്ണൻ, വി.സി. ബാബു, ഉണ്ണികൃഷ്ണ മേനോൻ എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button