പാറ്റ്‌ന: ബീഹാറിൽ മസുധന്‍ റെയില്‍വേ സ്റ്റേഷൻ നക്സലുകൾ ആക്രമിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്ററുൾപ്പെടെ രണ്ടുപേരെ ഇവർ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കൂടാതെ റെയിൽവേ സ്റ്റേഷന് ഇവർ തീരുകയും ചെയ്തിരുന്നു. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മസുദാന്‍ ട്രാക്ക് വഴി ട്രെയിന്‍ ഗതാഗതം തുടര്‍ന്നാല്‍ കൊലപ്പെടുത്തുമെന്ന് നക്സലുകള്‍ ഭീഷണി മുഴക്കിയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
എന്നാല്‍ റെയില്‍ വേയില്‍ നിന്ന് സംഭവത്തെക്കുററിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഇതോടെ മുന്‍കരുതലെന്നോണം യാത്രക്കാരോട് മറ്റ് റൂട്ടുകളെ ആശ്രയിക്കാന്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. നക്സല്‍ ആക്രമണത്തോടെ മൂന്ന് ട്രെയിനുകള്‍ ഈസ്റ്റേണ്‍ റെയില്‍വേ കിയൂല്‍- ജമല്‍പൂര്‍ സെക്ഷനില്‍ തടഞ്ഞുവച്ചിട്ടുണ്ട്.ഈ വര്‍ഷം ആദ്യം, ഇരുപതോളം പേര്‍ വരുന്ന നക്സല്‍ സംഘം ബിഹാറിലെ ലഖിസാരൈ ജില്ലയില്‍ ഒരു ട്രെയിന്‍ തട്ടിയെടുത്തിരുന്നു.
Post Your Comments