
പാറ്റ്ന : ബീഹാറിലെ പാറ്റ്നയിൽ അവധിക്ക് നാട്ടിലെത്തിയ സൈനികൻ വെടിയേറ്റ് മരിച്ചു. ബാബുൽ കുമാറിനെയാണ് കാറിൽ എത്തിയ രണ്ടംഗ സംഘം വെടി വെച്ച് കൊന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ബാബുൽ കുമാറിനെ തലസ്ഥാന നഗരമായ കങ്കർബാഗ് ഏരിയയ്ക്ക് സമീപത്ത് വച്ചാണ് അക്രമി സംഘം വെടിവച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് കങ്കർബാഗ് എസ്എച്ച്ഒ രവിശങ്കർ സിംഗ് പറഞ്ഞു.
അതേസമയം 15 കാരിയെ യുവാവ് വെടിവെച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി വെന്റിലേറ്ററിലാണ്. പട്നയിലെ ബൈപാസ് പ്രദേശത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം.
Post Your Comments