ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് പിന്തുണയുമായി പാക് കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ. ഏതൊരു പൗരനെയുംപോലെ കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ ഹാഫിസ് സയീദിനും കഴിയുമെന്ന് ഖമര്‍ ജാവേദ് ബജ്വ വ്യക്തമാക്കി. ഹാഫിസ് സയീദിനെ പിന്തുണയ്ക്കുമെന്ന് പാകിസ്ഥാനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വെസ് മുഷറഫ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക് കരസേനാ മേധാവിയും പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
2018 ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മില്ലി മുസ്ലിം ലീഗെന്ന പേരില്‍ തന്റെ സംഘടനയും മത്സരിക്കുമെന്ന് ഹാഫിസ് സയീദ് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മില്ലി മുസ്ലിം ലീഗിനെ പാകിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുവരെ അംഗീകരിച്ചിട്ടില്ല.
Post Your Comments