തിരുവനന്തപുരം: തിരുവനന്തപുരത്ത് മുപ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി പെരുമാള്‍ (43) നെയാണ് തന്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടിയത്. തലസ്ഥാനത്തെ ഒരു ഫാര്‍മസി കമ്പനിയ്ക്ക് നല്‍കാന്‍ ചെന്നൈയിലെ ഒരു ഫാര്‍മസി കമ്പനി എത്തിച്ച പണമാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കാന്‍സര്‍, കിഡ്‌നി രോഗം ബാധിച്ച് ചികിത്സ തേടുന്ന രോഗികള്‍ക്ക് ഒരു കന്പനിയുടെ മരുന്ന് കുറിയ്ക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിയായി നല്‍കാന്‍ എത്തിച്ച പണമാണെന്ന് പെരുമാള്‍ പോലീസിനോട് പറഞ്ഞു. ഫാര്‍മസി കന്പനിക്ക് കൈമാറുന്ന പണം മെഡിക്കല്‍ കോളജിലെ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ക്ക് ഫാര്‍മസി കമ്പനി കൈമാറുമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
Post Your Comments