ChristmasLifestyle

ക്രിസ്തുമസിന് വീട് അലങ്കരിക്കാന്‍ കര്‍ട്ടനില്‍ നിന്ന് തന്നെ തുടങ്ങാം

ആരും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരിക്കും കര്‍ട്ടനുകളിലെ മാറ്റം. എന്നാല്‍ ക്രിസ്തുമസിന് വീടിന് ഭംഗി കൂട്ടാന്‍ മുന്നില്‍ നില്‍ക്കുന്നത് കര്‍ട്ടനുകളാണ്. നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര നിസാരമൊന്നുമല്ല കര്‍ട്ടന്‍. അലങ്കരിച്ചാല്‍ വീട്ടിന് പുതുമ കൂട്ടാന്‍ കര്‍ട്ടന്‍ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. ക്രിസ്തുമസിന് കര്‍ട്ടന്‍ എങ്ങനെയാണ് അലങ്കരിക്കുന്നത് എന്നറിയാമോ?   ഏറ്റവും എളുപ്പത്തില്‍ ഇന്റീരിയറിന്റെ ലുക്ക് മാറ്റാന്‍ കഴിയുന്നത് കര്‍ട്ടനില്‍ വരുത്തുന്ന വ്യത്യാസങ്ങളിലൂടെയാണ്. ഒപ്പം ബെഡ് ലിനനിലും സോഫാ ബാക്കുകളിലും മാറ്റങ്ങള്‍ കൊണ്ടു വരാം.

ഷിയര്‍ കര്‍ട്ടന്‍ അഥവാ നേര്‍ത്ത കര്‍ട്ടന്‍ പ്യൂര്‍ വൈറ്റ് ആക്കിയ ശേഷം മെയിന്‍ കര്‍ട്ടന്‍ അഥവാ കട്ടികൂടിയ പുറം കര്‍ട്ടന്‍ന് മെറ്റാലിക്, ഗോള്‍ഡോ സില്‍വറോ നല്‍കാം. കര്‍ട്ടനുകള്‍ ഒതുക്കി ടൈ ചെയ്യുന്നിടത്ത് ഗ്രീന്‍ അല്ലെങ്കില്‍ റെഡ് നോട്ടുകളോ റെഡ് ബോയോ കൊടുക്കാം. ബെഡ് ലിനന്‍, ടേബിള്‍ ഷീറ്റ്‌സ് എന്നിവ വൈറ്റ് ആകുന്നതാണ് നല്ലത്. ചുവപ്പു പൂക്കള്‍ തുന്നിയ എവറി നിറമുള്ള ബെഡ് ലിനന്‍ ഒരു പ്രത്യേക ഭംഗി നല്‍കും. കൂടാതെ സില്‍വര്‍ ട്രൈപ്പ്ഡ്, സില്‍വര്‍ പ്രിന്റഡ് ബെഡ് ലിനന്‍ പരീക്ഷിക്കാം.

കുട്ടികളുടെ മുറികളില്‍ കളര്‍ഫുളായിട്ടുള്ള കര്‍ട്ടനുകളായിരിക്കും നല്ലത്. പ്രത്യേകിച്ച് വെള്ളയും ചുവപ്പും കോമ്പിനേഷനില്‍ വരുന്നതോ വെള്ള, പച്ച, ചുവപ്പ് കോമ്പിനേഷനുകളില്‍ വരുന്ന കര്‍ട്ടനുകള്‍ മുറിയുടെ ഭംഗി എടുത്ത് കാണിക്കും. കൂടാതെ കര്‍ട്ടനുകള്‍ക്ക് മുകളിലായി വിവിധ നിറത്തിലുള്ള ചെറിയ ബോളുകള്‍ തൂക്കിയിടുന്നതും മുറിയുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button