തിരുവനന്തപുരം: ക്രിസ്മസിനു മുമ്പ് കാണാതയവരെ കണ്ടെത്തുമെന്ന് പൂന്തുറയിൽ ഓഖി ദുരന്ത ബാധിതരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര സർക്കാർ ഓഖി ദുരന്ത ബാധിതർക്ക് ഒപ്പമാണ്. ദുരന്തം ഉണ്ടായ ഉടനെ തന്നെ വിവിധ സേനകൾ കൃത്യമായി ഇടപ്പെട്ടു. ഇനി കാണാതയവരെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൂന്തുറ കമ്മ്യൂണിറ്റി ഹാളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരന്ത ബാധിതരയുമായി കൂടികാഴ്ച്ച നടത്തിയത്. ആദ്യം അവരുടെ പ്രശ്നങ്ങൾ കേട്ട ശേഷമായിരുന്നു മോദി ദുരന്ത ബാധിതരോട് സംസാരിച്ചത്.
ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ നടപടികള്‍ വിലയിരുത്തുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രി പൂന്തുറയിൽ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.50ന് വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍, സുരേഷ് ഗോപി എം.പി., മേയര്‍ വി.കെ. പ്രശാന്ത്, എംഎല്‍എ മാരായ ഒ.രാജഗോപാല്‍, വി.എസ്. ശിവകുമാര്‍ ,ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ കെ.വാസുകി, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് അദ്ദേഹം ആദ്യം കന്യാകുമാരിക്കു പോയി. അവിടെ നിന്നു തിരികെ വന്ന ശേഷമാണ് പൂന്തുറയിൽ സന്ദർശനം നടത്തിയത്.
Post Your Comments