തിരുവനന്തപുരം: ഗുജറാത്തില്‍ ബി.ജെ.പി തുടര്‍ച്ചയായി ആറാം തവണയും വിജയം നേടിയത്, സംസ്ഥാനത്തെ ജനങ്ങളില്‍ വലിയ വിഭാഗത്തെ വര്‍ഗീയമായി വിഭജിച്ചതിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയുടേതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. നിരവധിയിടങ്ങളില്‍ വോട്ടിംഗ് മെഷിനുകളില്‍ കൃത്രിമം നടത്തിയെന്ന് വ്യക്തമായിട്ടും വി.വി.പാറ്റ് മെഷീനില്‍ രേഖപ്പെടുത്തിയ പേപ്പര്‍ വോട്ടുകള്‍ എണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിക്കുന്നത് കൃത്രിമം നടന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും അസ്ഥിരപ്പെടുത്തിയ ജനവിരുദ്ധ ഭരണമാണ് സംസ്ഥാനത്തും കേന്ദ്രത്തിലും ബി.ജെ.പി സര്‍ക്കാറുകളുടേത്. ഇതിനെതിരെയുള്ള ജനവികാരം പ്രകടമായിട്ടും ഇത്തരത്തിലുള്ള ഫലം വന്നത് ജനാധിപത്യത്തെ അട്ടിമറിച്ചതിനാലാണ്. രാജ്യത്ത് ഇനി നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാനാവാത്ത നിലയിലാണുള്ളത്.
കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളും നിലപാടുകള്‍ പരിശോധിക്കേണ്ടതാണ്. ഗുജറാത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിരുപാധികമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. നിരവധി സാമൂഹ്യ വിഭാഗങ്ങളും കോണ്‍ഗ്രസിനെ പിന്തുണക്കുകയായിരുന്നു. പക്ഷേ മതനിരപേക്ഷ നിലപാടുയര്‍ത്തി അനുകൂല സാഹചര്യത്തെ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഗ്രാസ് റൂട്ട് തലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ശക്തമല്ലാതിരുന്നത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ബി.ജെ.പിക്ക് അനായസമാക്കിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങളുടെ സാഹോദര്യം വര്‍ഗീയ ശകതികളുടെ മുന്നേറ്റത്തെ തടയുമെന്നതിന് തെളിവാണ് വാദ്ഗാം മണ്ഡലത്തില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ വിജയം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുണ്ടായിരുന്നു. മേവാനിയുടെ മതേതര ഇന്ത്യക്ക് ഒരു പാഠമാണ്. മതന്യൂനപക്ഷങ്ങളുടെയും ദലിത് ജനവിഭാഗങ്ങളുടെയും ആശങ്കകളെ മുഖവിലക്കെടുത്ത് ഐക്യത്തോടെ ജനങ്ങളുടെ ഇടയിലിറങ്ങി പ്രവര്‍ത്തിക്കാന്‍ മതേതര പാര്‍ട്ടികള്‍ തയ്യാറാകണം. ഇന്ത്യന്‍ പൗരസമൂഹം ജാഗ്രത്തായി നിലകൊണ്ടില്ലെങ്കില്‍ രാജ്യം ഗുരുതരമായ അപകടത്തിലെത്തിപ്പെടുമെന്നും ആദ്ദേഹം ഓര്‍മിപ്പിച്ചു.
Post Your Comments