Latest NewsNewsIndia

വിചിത്രമായ കാരണം പറഞ്ഞ് പ്രണയ വിവാഹിതനായ ഭര്‍ത്താവ് ഭാര്യയെയും മകനെയും ഉപേക്ഷിച്ചു

വിചിത്രമായ കാരണം പറഞ്ഞ് പ്രണയ വിവാഹിതനായ ഭര്‍ത്താവ് ഭാര്യയെയും മകനെയും ഉപേക്ഷിച്ചു. കുടുംബത്തിന്റെ താല്‍പര്യമില്ലതെയാണ് ഭാവനയും ആദർശും വിവാഹിതരായത്. ആദ്യ ദിവസങ്ങളില്‍ ഭാവനയെ അതിക്രൂരമായ രീതിയിലായിരുന്നു ആദര്‍ശിന്റെ കുടുംബം സ്വീകരിച്ചത്. എന്നാല്‍ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം അവര്‍ ആഗ്രഹിച്ചതുപോലെ ഒരു ആണ്‍കുഞ്ഞ് അവര്‍ക്ക് പിറന്നു. കൂടാതെ ഭാവനയ്ക്ക് രോഗം പിടിപെട്ടു.

അവളുടെ ഹൃദയത്തിന്റെ വാൽവുകൾ തകർന്നിരിക്കുകയാണെന്നും ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാല്‍ ഈ കാര്യം അറിഞ്ഞതിനാലാണ് ആദര്‍ശ് ഭാവനയും കുഞ്ഞിനെയും ഉപേക്ഷിച്ചത്.

ഭാവനയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. അമ്മയുടെ അമ്മയോടൊപ്പം നാഗ്പൂരിൽ ആയിരുന്നു ഭാവന താമസിച്ചിരുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഭാവന തന്റെ അമ്മാവനെ കാണാന്‍ സാർനിയിലേക്ക് പോയത്. അവിടെവെച്ചാണ് ഭാവന ആദര്‍ശിനെ പരിചയപ്പെട്ടത്. ഇരുവരും പരസ്പരം പ്രണയത്തിലായി. ദമ്പതികൾ ഒരു ക്ഷേത്രത്തിൽ വിവാഹം കഴിക്കുകയും തുടര്‍ന്ന്‍ ഒരുമിച്ചു ജീവിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ രോഗം പിടിപെട്ട യുവതിയെയും മകനെയും ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button