Latest NewsMollywoodMovie SongsEntertainmentMovie Gossips

സംവിധായകനും നിർമാതാവും തമ്മിൽ തെറ്റിയോ? ഈ.മ.യൗ. റിലീസ് വൈകുന്നതിന് പിന്നില്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘ഈ.മ.യൗ’ (ഈശോ മറിയം യൗസേപ്പ്) ഡിസംബര്‍ 1 പ്രദര്‍ശനത്തിനെത്തുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ ചില ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്‍റെ റിലീസ് നടന്നിട്ടില്ല. പരീക്ഷണ ചിത്രങ്ങളുമായി പ്രേക്ഷകന്റെ പ്രീതി നേടിയെടുത്ത ലോജോ ജോസ് പെല്ലിശേരിയുടെ ‘ഈ.മ.യൗ’ കാണാം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്നാല്‍ പതിനെട്ടു ദിവസം കൊണ്ട് പൂര്‍ത്തിയായിട്ടും ചിത്രം പ്രടര്‍ഷനത്തിനെത്താത്തത്തില്‍ പ്രേക്ഷകര്‍ നിരാശയിലാണ്.

ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ചിത്രത്തിന്റെ ഡിജിറ്റൽ (ഡിഐ) ജോലികൾ ബാക്കിയുള്ളതിനാലാണു റിലീസ് വൈകുന്നതെന്നാണു സൂചന. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകനും നിർമാതാവും തമ്മിൽ തെറ്റിയെന്നും അതുകാരണം ആണ് റിലീസ് വൈകുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നരുമുണ്ട്.

ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്കു മികച്ച പ്രതികരണമാണു ലഭിച്ചത്. ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണു പ്രധാന വേഷങ്ങളിൽ. രാജേഷ് ജോർജ് കുളങ്ങരയാണു ചിത്രത്തിന്റെ നിര്‍മ്മാതാവ്.

shortlink

Post Your Comments


Back to top button