വൈത്തിരി: ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ഗാന്ധിക്ക് മുന്നില്‍ അപൂര്‍വമായ അപേക്ഷയുമായാണ് ദമ്പതികളെത്തിയത്.
കണ്ണൂര്‍ ചെമ്പേരി സ്വദേശിയായ ലിജോ മകന് പേര് രാഹുല്‍ഗാന്ധി ഇടണം എന്ന ആവശ്യവുമായാണ് എത്തിയത്. ദമ്പതികളുടെ ആവശ്യം രാഹുല്‍ ഗാന്ധി നിരസിച്ചില്ല. അദ്ദേഹം സ്നേഹത്തോടെ കുഞ്ഞിനെ ഇവാന് ലിജോ എന്നു വിളിച്ചു. രാഹുല്‍ ആശുപത്രിയിലെത്തുന്നുണ്ടെന്ന് അറിഞ്ഞതു മുതല്‍ ലിജോയും ഭാര്യ സുഗന്ധഗിരി സ്വദേശിനി ശ്യാമിലിയും കാത്തിരിപ്പിലായിരുന്നു.
ആശുപത്രിയിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധിയുടെ മുന്നിലേക്ക് ലിജോ തന്റെ കുഞ്ഞുമായെത്തി. കുഞ്ഞിനു പേരിടണമെന്ന ആഗ്രഹവുമായാണ് താന്‍ എത്തിയതെന്ന് ലിജോ പറഞ്ഞപ്പോള്‍ പുഞ്ചിരിയോടെ രാഹുല്‍ അവരെ സ്വീകരിച്ചു. കുഞ്ഞിനെ അല്പനേരം നോക്കി നിന്ന രാഹുല്‍, കൂടെ വേദിയിലുണ്ടായിരുന്നവരുമായി സംസാരിച്ചശേഷമാണ് പേരു വിളിച്ചത്. കെ.സി. വേണുഗോപാല്‍, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്, ഐ.സി. ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റു കൂടിയാണ് ലിജോ.
Post Your Comments