കേരളത്തിലുള്ളവരുടെ സ്നേഹത്തില്‍ താൻ വീണുപോയെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന്. കേരളത്തിലുള്ളവര്‍ തന്നെ തിരിച്ചറിയുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും ഇവിടുത്തെ ഗ്രാമീണര്‍ പോലും തിരിച്ചറിഞ്ഞത് ഞെട്ടിച്ചെന്നും എപ്പോഴും അവര്‍ സ്നേഹം പ്രകടിപ്പിക്കുന്നവരാണെന്നും താരം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട്, ഈരാറ്റുപേട്ട, തൊടുപുഴ , കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഇര്ഫാന് പത്താന് സന്ദർശനം നടത്തിയത്. അഹങ്കാരം കുറവുള്ളവരാണ് മലയാളികള്‍. ലോകത്തുടനീളം സഞ്ചരിച്ച തനിക്ക് അത്തരം കാര്യങ്ങള്‍ ഇവിടെ മാത്രമേ കാണാനായിട്ടുള്ളൂ. ഇവിടുള്ളവര്‍ അവരുടെ കുടുംബത്തോടും കുടുംബബന്ധത്തോടും അത്തരം മൂലങ്ങള്‍ക്കും നല്കുന്ന പ്രാധാന്യമാണ്. മുതിര്‍ന്നവരെ ആള്ക്കാര് ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments