ഇസ്ലാമാബാദ് : ഇന്ത്യ ഭീഷണിയാകുന്നതായി പാകിസ്ഥാൻ. പാകിസ്ഥാനു മുന്നിൽ കടുത്ത ഭീഷണിയായി ഇന്ത്യ മാറുന്നതായി പാകിസ്ഥാന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസ്സീർ ജാഞ്ജ്ജുവ . അമേരിക്ക കശ്മീർ വിഷയത്തിൽ ഇന്ത്യക്കൊപ്പമാണ്. കശ്മീരിൽ യുഎസ് അംഗീകരിക്കുന്നത് ഇന്ത്യയുടെ വാദങ്ങളാണ്.
ലോകരാജ്യങ്ങൾ ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങൾ കാണാൻ ശ്രമിക്കുന്നില്ല. മാത്രമല്ല യുഎസ് ഇന്ത്യക്ക് നൽകുന്ന പ്രാധാന്യം പാകിസ്ഥാന് നൽകാൻ തയ്യാറായിട്ടില്ല. ഇതിന്റെ തെളിവുകളാണ് പാക്-ചൈന സാമ്പത്തിക ഇടനാഴിയെ അമേരിക്ക എതിർക്കുന്നത്.
ഇന്ത്യയാണ് അഫ്ഗാനിസ്ഥാൻ മണ്ണിൽ നിന്ന് പാകിസ്ഥാനെതിരെ പോരാടുന്നവർക്ക് പിന്തുണ നൽകുന്നത്. ഈ പോരാട്ടത്തിൽ പാകിസ്ഥാന് വൻ തോതിൽ സാമ്പത്തിക നഷ്ടവുമുണ്ടാകുന്നതായും നസ്സീർ ജാഞ്ജ്ജുവ പറഞ്ഞു.
Post Your Comments