ദില്ലി: ഗുജറാത്തിലും ഹിമാചലിലും ജനവിധി ആർക്കൊപ്പം എന്ന് ഇന്നറിയാം. രാവിലെ എട്ട് മണി മുതലായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 22 വര്‍ഷങ്ങളായി ഗുജറാത്തിനെ നയിക്കുന്ന ബിജെപി ഭരണം നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുമ്പോൾ ഗാന്ധിയുടെ നാട്ടില്‍ കൈവിട്ട അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം ഉറ്റു നോക്കുന്ന ഫലം ആയിരിക്കും ഇത്. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയില്‍ 92 സീറ്റുകള്‍ ജയിച്ചാലേ ഗുജറാത്ത് നിയമസഭയില്‍ കേവലഭൂരിപക്ഷം നേടാന്‍ സാധിക്കുകയുള്ളു. നവംബര്‍ ഒന്‍പത്, 14 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 68.41 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ രാഹുലും മോദിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിട്ടായിരുന്നു വിലയിരുത്തിയിരുന്നത്. 68 സീറ്റുകള്‍ ഉള്ള ഹിമാചലില്‍ 35 സീറ്റുകൾ ജയിച്ചാലേ കേവലഭൂരിപക്ഷം നേടാന്‍ സാധിക്കുകയുള്ളു
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന്മായായതിനാൽ ഈ ഫലം രാഹുലിന് നിര്ണായകമായിരിക്കും.
Post Your Comments