തിരുവനന്തപുരം : ദത്തെടുത്ത കുട്ടിയെ മര്‍ദ്ദിച്ച ബംഗാളി ദമ്പതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ഡിജിപിക്ക് പരാതി നല്‍കി. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന കുട്ടിയെ ദമ്പതികളില്‍ നിന്നും ശിശുക്ഷേമ സമിതി തിരികെയെടുത്തു.
നാലുവര്‍ഷങ്ങള്‍ക്കു മുമ്പാണ് ബംഗാളികളായ ദമ്പതികള്‍ ഒരു ആണ്‍കുട്ടിയെ ശശിക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്തത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ ദമ്പതികള്‍ തിരുവനന്തപുരത്താണ് താമസം. രണ്ടാം വയസ്സില്‍ അച്ഛന്‍നെയും അമ്മയെയും ലഭിച്ച കുട്ടിക്കു പക്ഷെ അധികകാലം ആ സന്തോഷം അനുഭവിക്കാന്‍ കഴിഞ്ഞില്ല. ദമ്പതികളില്‍ നിന്നും കുട്ടി പീഡനങ്ങള്‍ നേരിടുകയാണെറിഞ്ഞ ശിശു ക്ഷേമ സമിതി പ്രവര്‍ത്തകള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു.
ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് പട്ടത്തെ വീട്ടില്‍ നിന്നും കുട്ടിയെ മോചിപ്പിച്ച് ശിശുക്ഷേമ സമിതിയുടെ ആസ്ഥാനത്ത് എത്തിച്ചു. കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. ഒരു വര്‍ഷത്തോടളമായി അമ്മയില്‍ നിന്നും പീഡനങ്ങള്‍ ഏറ്റവുവാങ്ങേണ്ടിവരുന്നതായി കുട്ടി മൊഴി നല്‍കി. സ്‌കൂള്‍ അധിൃതരുടെയും രക്ഷിതാക്കള്‍ക്കെതിരെയാണ് മൊഴി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ദമ്പതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ശിശുക്ഷേമസമിതി ജനറള്‍ സെക്രട്ടറി എസ്പി ദീപക് ഡിജിപിക്ക് പരാതി നല്‍കിയത്.
Post Your Comments