Latest NewsIndiaNews

കോൺഗ്രസ് ഇനി 2024 നോക്കിയാൽ മതിയെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: കോൺഗ്രസ് ഇനി 2024ലെ തിരഞ്ഞെടുപ്പിനുവേണ്ടി തയാറെടുത്താൽ മതിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. 2019ൽ ബിജെപിയുടെ വിജയം നിശ്ചയമാണ്. വികസനോന്മുഖമായ രാഷ്ട്രീയമെന്നതിലാണു വിശ്വസിക്കുന്നതെന്നു ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങൾ തെളിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെടുത്ത സാമ്പത്തിക പരിഷ്കരണ നടപടികൾക്കു ശക്തമായ പിന്തുണയാണു ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങൾ നൽകിയത്. ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായി മാറാൻ മോദിയെ ജനങ്ങൾ പിന്തുണയ്ക്കും. കോൺഗ്രസിനെയും അവരുടെ നേതൃത്വത്തെയും ജനങ്ങൾ ഒരിക്കൽക്കൂടി തള്ളിക്കളഞ്ഞെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button