Latest NewsNewsInternational

ഇന്ത്യയില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുമെന്നു ഹാഫിസ് സയീദ്

ലാഹോര്‍: ഇന്ത്യയില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുമെന്നു ജമാ അത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ്. ഇതു ഇന്ത്യയോട് ചെയ്യുന്ന പ്രതികാരമാണ്. ഇന്ത്യയാണ് ബംഗ്ലാദേശിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇതിനു പ്രതികാരമായി ഇന്ത്യയില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുമെന്ന് ഹാഫിസ് സയീദ് ലാഹോറില്‍ വച്ച് അഭിപ്രായപ്പെട്ടു.

ഇന്ത്യയും ബംഗ്ലദേശും 1971ലെ യുദ്ധ ജയച്ചതിന്റെ ഓര്‍മ്മ പുതുക്കി ഡിസംബര്‍ 16ന് വിജയ് ദിവസ് ആഘോഷിക്കുന്ന വേളയിലാണ് ഹാഫിസ് സയീദിന്റെ ഭീഷണിയെന്നതു ശ്രദ്ധേയമാണ്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഒരു ലക്ഷത്തില്‍ അധികം പേരെ അന്നു ഇന്ത്യ യുദ്ധത്തടവുകാരായി പിടികൂടുകയും ചെയ്തു.

2008ലെ മുംബൈ ഭീകാരക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയീദ്. ഇദ്ദേഹത്തെ പിടികൂടാന്‍ വിവിധ രാജ്യങ്ങള്‍ രംഗത്തുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button