അഹമ്മദാബാദ്: ഗുജറാത്ത് തെരെഞ്ഞടുപ്പില്‍ ഇവിഎം മെഷീനുകള്‍ ബിജെപി ചോര്‍ത്തിയെന്ന പാടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് അഹമ്മദബാദ് ജില്ലാ കളക്ടര്‍.
ഇതു അടിസ്ഥാന രഹിതമായ ആരോപണമാണ്. അതു കൊണ്ട് വിഷയത്തില്‍ മറുപടി ആവശ്യമില്ലെന്നു ജില്ലാ കളക്ടര്‍ അവന്തിക സിങ് വ്യക്തമാക്കി. വിഷയത്തില്‍ ഇനിയും വിശദീകരണം ആവശ്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തെരെഞ്ഞടുപ്പ് ഫലം വരാനായി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇവിഎമ്മിനു എതിരെ അതീവ ഗുരുതരമായ ആരോപണവുമായി ഹാര്‍ദിക് രംഗത്ത് വന്നത്. ഈ തെരെഞ്ഞടുപ്പില്‍ ഗുജറാത്തില്‍ 4000 ഇവിഎം മെഷീനുകള്‍ ബിജെപി ചോര്‍ത്തിയിട്ടുണ്ട്. ഇതിനായി 140 സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ ബിജെപി വാടകയ്ക്കെടുത്തു എന്നായിരുന്നു ആരോപണം.
Post Your Comments