കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ ഫോർട്ട്കൊച്ചി ഹാർബറിൽനിന്ന് ആഴക്കടലിൽ മീൻപിടിക്കാൻ പോയ നാലു ബോട്ടുകൾ തകർന്നു മുങ്ങിയതായി സൂചന. ഈ ബോട്ടുകളിൽ തൂത്തൂരിൽ നിന്നുള്ള 40 പേരും അസം സ്വദേശികളായ രണ്ടു മൽസ്യത്തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ഹാർബറിലേക്ക് ഒൻപതു ബോട്ടുകൾ ഒരുമിച്ചു വരികയായിരുന്നു. ഈ സമയം ആറു മീറ്റർ ഉയരത്തിൽ വീശിയടിച്ച തിരമാലയിൽ നാലു ബോട്ടുകൾ തകർന്നതായാണ് വിവരം.
കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ചുഴലിക്കാറ്റിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു തിരിച്ചെത്തിയ അഞ്ചു ബോട്ടുകളിലെ തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തു. എട്ടു ബോട്ടുകൾ തിരികെയെത്താനുള്ള 13 ബോട്ടുകൾ അന്വേഷിച്ച് ഫോർട്ട് കൊച്ചിയിൽനിന്ന് യാത്രതിരിച്ചു. ബോട്ട് ഉടമകളുടെ നേതൃത്വത്തിൽ ആവശ്യത്തിനു ഡീസലും കരുതിയാണ് യാത്ര.
അതേസമയം, ഒരു ബോട്ട് കൂടി ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്. അപകടത്തിൽപെട്ടത് കഴിഞ്ഞ മാസം ഇരുപതോടെ ഫോർട്ട് കൊച്ചിയിൽ നിന്നു തിരിച്ച ബോട്ടുകളാണ്. ഓൾ സെയ്ന്റ്സ് (10 തൊഴിലാളികൾ), അഗ്രായേൽ (10), മാതാ (10), ജെറോമിയ (12) ബോട്ടുകളാണ് മുങ്ങിയതെന്നാണ് കൂടെയുണ്ടായിരുന്ന ബോട്ടുകളിലെ തൊഴിലാളികൾ നൽകിയ വിവരം.
Post Your Comments