ന്യൂഡല്‍ഹി: ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോ കറന്‍സികളും വാങ്ങിയവര്‍ കുടുങ്ങാൻ സാധ്യത. സര്‍ക്കാര്‍ ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പുതിയ പാനലിനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്ബത്തിക വ്യവസ്ഥയെ ബിറ്റ് കോയിനുകളും മറ്റും വാങ്ങിക്കൂട്ടിയവർ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ കേസുകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവ വാങ്ങിയവരെ പൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് സര്‍ക്കാരിനു നിയന്ത്രണമില്ലാത്ത ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളുടെ വിലയില്‍ വന്‍ കുതിച്ചുകയറ്റമുണ്ടായതിനെ തുടര്‍ന്നാണ്.
സര്‍ക്കാരിന് ആശങ്ക ശക്തമായത് ബിറ്റ് കോയിന്റെ മൂല്യം 14000 ഡോളറോളം കടന്നതോടെയാണ്. ബിറ്റ്കോയിന്‍ ഇടപാടുകളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സര്‍ക്കാരും ആര്‍ബിഐയും പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും വിലയിലെ കുതിച്ചുചാട്ടം തുടരുകയായിരുന്നു. നിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാണെന്നതിനാല്‍ ഇതു സംബന്ധിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്യത്തെ പല ഭാഗത്തുമുള്ള ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളില്‍ പരിശോധന നടത്തിയിരുന്നു.
Post Your Comments