കൊച്ചി : ഓൺലൈൻ വഴി ഇന്ത്യയിലേക്ക് ലഹരി വസ്തുക്കൾ അമിതമായി എത്തുന്നുന്നുവെന്ന് റിപ്പോർട്ട്. ക്രിപ്റ്റോ കറന്‍സികള്‍ (ബിറ്റ് കോയിന് ) ഉപയോഗിച്ചു വാങ്ങുന്ന ലഹരിവസ്തുക്കളാണ് ഇന്ത്യയിലെത്തുന്നത്. കൊറിയർ വഴി ഇവ ഗോവയിലെത്തുകയും അവിടെനിന്നും ഏജന്റുമാർ കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നു.
യൂറോപ്പാണ് മയക്കുമരുന്നുകളുടെ പ്രധാന ഉറവിടം. റേവ് പാര്‍ട്ടികള്‍ ധാരാളമായി നടക്കുന്ന കൊച്ചിയാണ് കേരളത്തിലെ മയക്കുമരുന്നിന്റെ പ്രധാന കേന്ദ്രം. ഗോവയില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകളിലാണ് ഇവ വരുന്നത്. ആഡംബര വാഹനങ്ങള്‍വഴി ചെന്നൈയില്‍ എത്തിച്ച് തീവണ്ടിമാര്‍ഗവും കൊച്ചിയിലെത്തിക്കുന്നുണ്ട്. ഹാഷിഷ്, എല്‍.എസ്.ഡി., എം.ഡി.എം.എ., കൊക്കെയ്ന്‍ തുടങ്ങിയവയാണ് കടത്തുന്നത്.
Read also:നീരവ് മോദിയ്ക്ക് അറസ്റ്റ് വാറന്റ്
ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി നടത്തുന്ന ഇടപാടുകളില്‍ ഇടപാടുകാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ വെബ്സൈറ്റുകളിലെ വിവരങ്ങള്‍ അറിയുന്നതും വെല്ലുവിളിയാണ്. സൈബര്‍സെല്ലിന്റെയും എത്തിക്കല്‍ ഹാക്കേഴ്സിന്റെയും സഹായത്തോടെയാണ് പോലീസ് വിവരങ്ങൾ കണ്ടെത്തുന്നത്.
Post Your Comments