മുംബൈ: രാജ്യത്ത് ക്രിപ്റ്റോ കറന്‍സികളുടെ വിലയിൽ വൻ ഇടിവ്. എല്ലാ പ്രധാന കറന്‍സികളുടേയും വില 15 ശതമാനം ഇടിഞ്ഞു. ബിറ്റ്കോയിന് 18.53 ശതമാനമാണ് ഇടിഞ്ഞത്. എതിറിയം 15.58 ശതമാനവും ടെതര്‍ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്റ്റോ കറന്‍സികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്ന കോയിന്‍ഡെസ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബിറ്റ്കോയിന് മൂല്യം 55,460.96 ഡോളറിലേക്ക് ഇടിഞ്ഞുവെന്നാണ് റിപ്പോർട്ട്.
Also Read:ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടു വിട്ടു : യുവതി അറസ്റ്റിൽ
നവംബര്‍ ആദ്യവാരം 66,000 ഡോളറിലേക്ക് മൂല്യമെത്തിയതിന് ശേഷമായിരുന്നു ഈ വിലയിടിവ് അതുകൊണ്ട് തന്നെ ഇത് സംരംഭകർക്ക് കുറഞ്ഞ വിലയിൽ സ്റ്റോക്കുകൾ വാങ്ങാൻ കൂടിയുള്ള സമയമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, രാജ്യത്ത് എല്ലാ സ്വകാര്യ ക്രിപ്റ്റോ കറന്‍സികളും (ഡിജിറ്റല്‍ നാണയം)നിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ പുറത്തു വരുന്നത്. അതേസമയം, ചില ക്രിപ്റ്റോ കറന്‍സികള്‍ക്ക് അനുമതിയുണ്ടാകും. ക്രിപ്റ്റോ കറന്‍സി സൃഷ്ടിക്കുന്നതിനു പിന്നിലെ സാങ്കേതികവിദ്യക്ക് പ്രോത്സാഹനം നല്‍കാനും ബില്‍ ലക്ഷ്യമിടുന്നു.
Post Your Comments