Latest NewsNewsInternational

21 മിനിറ്റ് യാത്രയ്ക്ക് യൂബർ ഈടാക്കിയത് 12 ലക്ഷം രൂപ

ടൊറാന്റോ: വെറും 21 മിനിറ്റ് യാത്ര ചെയ്തതിന് യൂബർ ഈടാക്കിയത് 12 ലക്ഷം രൂപ. താമസസ്ഥലത്തു നിന്നും ആശുപത്രിയിലുള്ള സുഹൃത്തിനെ കാണാനാണ് ഹിഷാം സലാമ എന്ന യുവാവ് യൂബര്‍ ടാക്സി വിളിച്ചത്. 21 മിനിറ്റിന്റെ യാത്രയ്‌ക്കൊടുവിൽ യുവാവിന്റെ അക്കൗണ്ടില്‍ നിന്നും പോയത് 18,518 ഡോളര്‍( ഏകദേശം 12 ലക്ഷം രൂപ) ആണ്.

അക്കൗണ്ടില്‍ നിന്നും പണം പോയതായി സന്ദേശം ലഭിച്ചതോടുകൂടി യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ഇടുകയായിരുന്നു. തുടർന്ന് തെറ്റ് യൂബര്‍ അംഗീകരിക്കുകയും സാങ്കേതിക പിഴവുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു. പിന്നീട് പണം തിരികെ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button