CinemaLatest NewsNewsIndia

പ്രധാനമന്ത്രിയുടെ പ്രതികരണം തേടി രാഖി സാവന്ത്

ന്യൂഡല്‍ഹി: ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം രാത്രി പത്തുമണിക്ക് ശേഷം മാത്രമേ പാടുള്ളൂ എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു എതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി രാഖി സാവന്ത്. ഇത്തരം പരസ്യങ്ങള്‍ സാമൂഹിക സേവനമാണെന്നു നടി അഭിപ്രായപ്പെട്ടു. സര്‍ക്കാരിനു പേടിയാണോ. നിലവില്‍ താന്‍ അഭിനയിച്ച ഗര്‍ഭ നിരോധന ഉറയുടെ പരസ്യം ശ്രദ്ധ നേടിയതു കൊണ്ടാണോ നിരോധനമെന്നും നടി ചോദിക്കുന്നു സണ്ണി ലിയോണിനും ബിപാഷ ബസുവും ഇത്തരം പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ പ്രശസ്‌നമില്ല.

എയ്ഡ്‌സിന്റെ മുന്‍കരുതല്‍ എന്ന നിലയില്‍ ഗര്‍ഭ നിരോധന ഉറയുടെ പരസ്യം ഒരു സാമൂഹിക സേവനമാണ്. അതു കൊണ്ട് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് സാമൂഹിക സേവനമാണ്. പരസ്യം കാണാതെ എന്തിനാണ് നിരോധനം. സര്‍ക്കാരിനു പേടിയാണോ? പരസ്യം നിരോധിച്ചാല്‍ രാജ്യത്തെ ജനങ്ങള്‍ക്കു എയ്ഡ്‌സ് പിടിപെടുമെന്നു രാഖി പറഞ്ഞു.

ഇത്തരം പരസ്യം കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് കാണിച്ചാല്‍ ഇതേ പറ്റി കുട്ടികള്‍ ഏങ്ങനെ അറിയും. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം. മുമ്പ് പ്രധാനമന്ത്രിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച രാഖിയുടെ ചിത്രം വിവാദമായി മാറിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button